കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഈ ഓണത്തിന് നാട്ടിലെ തറവാട് വീട്ടില്‍......മുന്‍പൊന്നും ഇങ്ങനെ ആയിരുന്നില്ല .എല്ലാ ഓണത്തിനും ഞങ്ങള്‍ ഇവിടെ
ഒത്തുകൂടുമായിരുന്നു .
...ഓണക്കാലം ...ഞാനുള്‍പ്പെടെ ഉള്ള
"പേരക്കുട്ടികള്‍ സംഘം " അര്‍മാദിച്ചിരുന്ന നാളുകള്‍.
ഇപ്പോള്‍ എല്ലാവരും വലിയ കുട്ടികള്‍ ആയിരിക്കുന്നു ....'സ്വതന്ത്ര വ്യക്തികള്‍'. ആണ്ടില്‍ ഒരിക്കല്‍ ഉള്ള ഒത്തുചേരല്‍ പോലും ഇപ്പോള്‍ ബുദ്ധിമുട്ടാണ് ...പലര്‍ക്കും പല പല തിരക്കുകള്‍ ...
ഉച്ച ഭക്ഷണവും കഴിഞ്ഞു എല്ലാവരും ഉറങ്ങാന്‍ പോയ നേരം .....ഞങ്ങള്‍ കുട്ടികള്‍ കൂട്ടമായി ഒരു മരത്തണലില്‍ സ്ഥാനമുറപ്പിച്ചു. കളിയും ചിരിയും ബഹളവും....
അതാ അപ്പൂപ്പന്‍ വരുന്നുണ്ട്...പണ്ടത്തെപ്പോലെ അല്ല നടക്കാന്‍ പ്രയാസം ഉണ്ട്...ഊന്നു വടിയുടെ സഹായം കൂടിയേ തീരൂ.കൈയ്യില്‍ ഒരു കുപ്പി നിറയെ മഞ്ചാടിക്കുരുവും ഉണ്ട്...ഞങ്ങള്‍ എല്ലാവരും ബഹുമാന സൂചകമായി എഴുന്നേറ്റു നിന്നു...ആ കുപ്പി കൂട്ടത്തില്‍ ഇളയവനായ "ചിക്കു"വിനു കൊടുത്തു. ഒരു ചെറിയ ചിരിയോടെ അവന്‍ അത് വാങ്ങിയിട്ട് ഒരു ചോദ്യം
"അയ്യേ ...ഇതെന്തിനാ അപ്പൂപ്പാ.... ഇപ്പോഴും ഉണ്ടോ ഈ പണിയൊക്കെ ...?"
സ്വാഭാവികമായ ഒരു ചോദ്യമായിരുന്നു അത് .....
ശരിയല്ലേ ആ പ്രായത്തിലുള്ള ഒരു വ്യക്തിക്ക് എന്തിനാണ് മഞ്ചാടി ക്കുരു ...
അപ്പൂപ്പന് ഉത്തരമൊന്നും പറയാനുണ്ടായിരുന്നില്ല .
ഒന്നും മിണ്ടാതെ ജാള്യത നിറഞ്ഞ ചിരിയോടെ അപ്പൂപ്പന്‍ തിരിച്ചു നടന്നു.
എന്താണിവിടെ സംഭവിച്ചത് ...അത്രയും നേരം എല്ലാവരുടെയും ചുണ്ടില്‍ നിറഞ്ഞു നിന്നിരുന്ന ചിരി എവിടെ?എല്ലാവരും കുറച്ചു നേരത്തേക്ക് നിശബ്ദരായി ...
അത് വേണ്ടായിരുന്നു എന്ന് അവനും തോന്നീട്ടുണ്ടാകും.
അപ്പൂപ്പന് വിഷമമായി !അതെ!ഏങ്ങനെ വിഷമിക്കതിരിക്കും ?
അപ്പൂപ്പന് ഉത്തരമൊന്നും പറയാനുണ്ടായിരുന്നില്ല .
ഒന്നും മിണ്ടാതെ ജാള്യത നിറഞ്ഞ ചിരിയോടെ അപ്പൂപ്പന്‍ തിരിച്ചു നടന്നു.
എന്താണിവിടെ സംഭവിച്ചത് ...അത്രയും നേരം എല്ലാവരുടെയും ചുണ്ടില്‍ നിറഞ്ഞു നിന്നിരുന്ന ചിരി എവിടെ?എല്ലാവരും കുറച്ചു നേരത്തേക്ക് നിശബ്ദരായി ...
അത് വേണ്ടായിരുന്നു എന്ന് അവനും തോന്നീട്ടുണ്ടാകും.
അപ്പൂപ്പന് വിഷമമായി !അതെ!ഏങ്ങനെ വിഷമിക്കതിരിക്കും ?
എന്നും ഞങ്ങളെ കുട്ടികള്‍ ആയി തന്നെ കാണാന്‍ ഇഷ്ടപെട്ടത് അപ്പൂപ്പന്റെ
തെറ്റല്ല ....വലുതായി...ചിന്തകളും സങ്കല്‍പ്പങ്ങളും മാറിയത് ഞങ്ങളുടെയും.
പണ്ട് ഈ മഞ്ചാടിക്കുരുവിനു വേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ട് ....അന്ന് ഇതു വെറുമൊരു"ഒരു ചുവന്ന വസ്തു" ആയിരുന്നില്ല .അങ്ങനെ എന്താണ് അതില്‍ ഉണ്ടായിരുന്നത്? ഇത്രയേറെ ഞങ്ങളെ ആകര്‍ഷിക്കാന്‍ ....അറിയില്ല
ആ പഴയ നാളുകളിലേക്ക് മനസ് അറിയാതെ അങ്ങ് പോയി ...
തറവാട് വീടിന്റെ മുന്ഭാഗത്താണ് ആ മഞ്ചാടി മരം ഉള്ളത് ....മതിലിന്റെ അപ്പുറത്ത് ...അതില്‍ നിന്നും താഴെ വീഴുന്ന മഞ്ചാടി ക്കുരു ശേഖരിച്ചു കുപ്പിയിലാക്കി സൂക്ഷിക്കലാണ് അപ്പൂപ്പന്റെ പ്രധാന തൊഴില്‍ .ഞങ്ങള്‍ പേരകുട്ടികള്‍ക്ക് തരാന്‍.ഓണത്തിന് എല്ലാവരും ഒത്തുകൂടുന്ന സമയമാണ് ....എല്ലാ പേരകുട്ടികളും ഉണ്ടാകും ..എല്ലാവരും ഉണ്ടെങ്കില്‍ ആകെ ഉള്ള മഞ്ഞാടിക്കുരു എല്ലാവര്‍ക്കുമായി വീതിച്ചു തരും ...അതാണ് പതിവ് ...ഞങ്ങള്‍ അത് ഇരുന്നു എണ്ണി നോക്കും ...ആര്‍ക്കെങ്കിലും ഒന്നോ രണ്ടോ മഞ്ഞാടിക്കുരു കൂടുതല്‍ ഉണ്ടെന്നറിഞ്ഞാല്‍ അത് മതി അവിടെ ഒരു കൂട്ടത്തല്ല്തുടങ്ങാന്‍ :-)..
ഈ മഞ്ചാടിക്കുരു എടുത്തു വച്ചിരിക്കുന്ന സ്ഥലം പരമ രഹസ്യമാണ് .....മഞ്ചാടിക്കുരു കണ്ടെത്തി "അടിച്ചു മാറ്റുക " എന്നതായിരുന്നു എല്ലാവരുടെയും ലക്‌ഷ്യം ....ഒറ്റക്ക് ശ്രമിക്കും ....പറ്റിയില്ലെങ്കില്‍ പിന്നെ കൂട്ടമായി ...
ഞങ്ങള്‍ക്ക് തരാന്‍ അപ്പൂപ്പാന്റെ കൈയ്യില്‍ വിലകൂടിയ സമ്മാനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ മഞ്ചാടിക്കുരുവിനു വേണ്ടി ഞങ്ങള്‍ ഉണ്ടാക്കുന്ന ബഹളം അപ്പൂപ്പനെ വളരെ ഏറെ സന്തോഷിപ്പിച്ചിരുന്നു .
ഒരിക്കല്‍ ഈ ബഹളത്തിനിടയില്‍ എന്റെ തലയ്ക്ക് കല്ലുകൊണ്ട് ഒരു നല്ല ഏറു കിട്ടീടുണ്ട്....വാശി മൂത്ത് "ചിക്കു" എറിഞ്ഞതാണ് ...'ഗുണ്ട ചിക്കു'....ഇപ്പോഴും ഉണ്ട് ഏറു കൊണ്ട ആ പാട്.
എല്ലാം ഇന്നലെ സംഭവിച്ചത് പോലെ ....
അപ്പൂപ്പനെ സന്തോഷിപ്പിച്ചിരുന്ന മഞ്ചാടിക്കുരുവിനെ സ്നേഹിച്ചിരുന്ന കുട്ടിയായി മാറാന്‍ ഞാന്‍ അറിയാതെ ആശിച്ചു പോയി ......
മനസ്സില്‍ കുട്ടിത്തം എല്ലാവരിലും ഉണ്ട്. ചിലര്‍ പുറത്ത്കാട്ടില്ല അത്രമാത്രം. വളരെ നന്നായി എഴുതി. ആശംസകള്‍.
ReplyDeleteword verification മാറ്റുമോ?
word verification ഇപ്പോള്‍ തന്നെ മാറ്റാം
Deleteനന്ദി :-)
ReplyDeleteഇയ്യാളു നൊസ്റ്റാൾജിയേടെ ആളാണല്ലോ... :) എനിക്കിതൊക്കെ ഒരുപാടിഷ്ടാന്ന് അറിഞ്ഞൂടെ.. :)
ReplyDeleteനന്നായിട്ടുണ്ട്, അനുഭവിച്ചത് അനുഭവിപ്പിച്ചു.. ഇനിയും പോരട്ടേ.. ഫോള്ളോ ചെയ്യാനുള്ള സുനാപ്പി ഫിറ്റ് ചെയ്യൂന്നേ..
"ഫോളോ ചെയ്യാനുള്ള സുനാപ്പി" ഫിറ്റ് ചെയ്യാന്‍ പറ്റുന്നില്ല .....it shows "experimental"
Deleteഅയ്യോ അങ്ങിനെയാണോ.. ഒരു പക്ഷേ ഭാഷ മലയാളം എന്ന് സെറ്റ് ചെയ്തതോണ്ടാവും , ഇംഗ്ലീഷാക്കിയാൽ ആഡ് ചെയ്യാനാവും എന്ന് തോന്നുന്നു..
Deleteഓഫ് ടോപ്പിക്ക്: അമ്മാച്ചു എന്റെ ബ്ലോഗ് ആദ്യാവസാനം വായിച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു.. :) വീട്ട്കാർ കൂടി ചിരിച്ചൂന്നറിഞ്ഞതിൽ ഇരട്ടി സന്തോഷം..
..1000 Liked it very much, Sorry ninakkariyaamallo enik malayalam ezhuthaan ariylla so dats y this Manglish . Any ways it is a great thought to write such a simple Nostalgic Incident in a Boootiful way... Me too got one as sama as this Incident to remember...
ReplyDeleteഅജ്ഞാതാ ...നന്ദി :-)
Deleteതിരിച്ചുപിടിക്കാനാകില്ലെന്നറിഞ്ഞും, നാമെപ്പോഴും ആശിക്കും അവിടെയെത്താന്‍..!!
ReplyDeleteനൊസ്റ്റാള്‍ജിയ വന്ന് നെഞ്ചു വീര്‍ത്ത് ഞാനിപ്പം ചാവും..!
എഴുത്തു തുടരുക.
ആശംസകളോടെ..പുലരി
നന്ദി മാഷേ :-)ഞാന്‍ താങ്കളുടെ ബ്ലോഗ് വായിച്ചു ....വളരെ നന്നായിട്ടുണ്ട് .പൂച്ച കലക്കി :-)
Deleteനന്നായി എഴുതിയിരിക്കുന്നു....മനസ്സില്‍ മഞ്ചാടിക്കുരുവിനായി ഒരു ചെപ്പു തന്നെ സൂക്ഷിക്കുന്ന എനിക്ക് ഓര്‍മകളിലേക്ക് വീണ്ടും യാത്ര ചെയ്യാന്‍ കഴിഞ്ഞു...ആശംസകള്‍ അമ്മാച്ചുക്കുട്ടി....
ReplyDeleteവായനക്ക് നന്ദി asha :-)
DeleteThis comment has been removed by the author.
ReplyDeleteKAS Life സന്ദര്‍ശച്ചതിന് നന്ദി. ഇവിടേക്കു വീണ്ടും വരുന്നുണ്ട്. അഭ്നനന്ദനങ്ങള്‍ !
ReplyDelete-കെ എ സോളമന്‍
നന്ദി KAS
ReplyDeleteനന്ദി അഭി
ReplyDeleteഗൃഹാതുരസ്മരണകളുണർത്തുന്ന താങ്കളുടെ ഈ കഥ എനിക്ക് ഇഷ്ടമായി കേട്ടോ. ആശംസകൾ
ReplyDeleteനന്ദി Nabitha :-)
ReplyDelete...... മഞ്ചാടിക്കിളി മൈന മൈലഞ്ചിക്കിളി മൈന എന്നാ പാട്ട് ഓര്മ വരുന്നു .... ജയസുര്യ film....
ReplyDelete:-)
ReplyDeleteഅമ്മാച്ചു വളരെ ഭംഗിയായി ബാല്യത്തെ അനുസ്മരിച്ചു. മഞ്ചാടിക്കുരു പെറുക്കി കളിക്കാത്തവർ ഇന്നു നഗരവാസികൾ മാത്രമായിരിക്കും. ഗൃഹാതുരത്വമുണർത്തുന്ന താങ്കളുടെ രചന ഞാൻ നന്നായി ആസ്വദിച്ചു.അഭിനന്ദനങ്ങൾ
ReplyDeleteവായനയ്ക്ക് നന്ദി മാഷെ :-)
ReplyDelete