Saturday, October 20, 2012

പാറ്റ പുരാണം :-)


       ന്ന് കണി കണ്ടത് 'പാറ്റ'യെയാണ് .വീട്ടില്‍ എവിടെ നോക്കിയാലും പാറ്റ.ഇതിപ്പോ വീട് എന്റെയാണോ  അതോ പാറ്റയുടെതോ എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു .വീട് ഭരിക്കുന്നത്‌ പാറ്റകളാണെന്നു തോന്നും.പാറ്റകളുടെ 'അഴിഞ്ഞാട്ടം 'അല്ലാതെന്താ പറയുക  .എന്തോ.... പണ്ടുതൊട്ടേ എനിക്കതിനെ കണ്ടൂടാ ...എന്തോ ഒരു ഇത് :-) പേടിയല്ല ട്ടോ ..പണ്ട് എന്‍റെ കണ്മുന്നില്‍ പോലും വരാന്‍ ഭയന്ന ഒരു കാലമുണ്ടായിരുന്നു ഈ അഹങ്കാരികള്‍ക്ക് .... ഇതാ ഇപ്പോ എന്നെ ഓടിച്ചിടുന്നു..അത് ഏതാ കാലം എന്നല്ലേ ...
 
   കാലചക്രമേ ....കുറച്ചൊന്നു  പിറകിലേക്ക് സഞ്ചരിക്കുക !!! എന്‍റെ ജീവിതത്തിലെ സുവര്‍ണകാലം ...പ്ലസ്‌ ടു പഠന കാലം ....വിഷയം ബയോളഗി സയന്‍സ് .പാറ്റകളെ കീറി മുറിച്ച് അവയുടെ ആന്തരിക അവയവങ്ങളെ വിശദമായി നിരീക്ഷിക്കണം..പാറ്റകളുടെ കഷ്ട്ട കാലം  അല്ലാതെ എന്താ പറയുക .. പിന്നെ ഇതൊരു തമാശക്ക് ചെയ്യുന്നതല്ലല്ലോ ...പരീക്ഷയ്ക്ക് മാര്‍ക്ക്‌ ഉള്ളതല്ലേ ..അതുകൊണ്ട് വേറെ ആരെങ്കിലും ചെയ്യട്ടെ എന്ന് പറഞ്ഞ് മാറി നില്‍ക്കാനും  പറ്റില്ല.

   എല്ലാ കുട്ടികളും മിനിമം ഒരു പാറ്റയെ എങ്കിലും കൊണ്ടുവന്നാലേ ക്ലാസ്സില്‍ കേറാന്‍ പറ്റുള്ളൂ ..ഞാന്‍ തലേ ദിവസം വീടായ വീട് മുഴുവനും പരതീട്ടും ഒരു പാറ്റയെ പോലും കിട്ടിയില്ല ..അത് പിന്നെ അങ്ങനെയാണല്ലോ ആവശ്യമുള്ള സമയത്ത് ഒരെണ്ണത്തിനെ പോലും കാണാന്‍ കിട്ടില്ല .പക്ഷെ പേടിക്കാനില്ല ..എന്നെ പോലെ പാറ്റ കിട്ടാതെ വരുന്ന കുട്ടികള്‍ക്കുള്ള ഏക ആശ്വാസം  സ്കൂളിനടുത്തുള്ള അച്ചായന്റെ കടയാണ് .അവിടെ കിട്ടാത്ത സാധനങ്ങള്‍ ഒന്നും ഇല്ല.രാവിലെ സ്കൂളില്‍ ചെല്ലുമ്പോള്‍ കാണാം  കടക്കുമുന്നില്‍ ഒരു നീണ്ട നിര .പാറ്റയെ വാങ്ങാന്‍ നില്‍ക്കുന്നവരാണ് .കൂട്ടത്തില്‍ ഞാനും കൂടും .ഒരു പാറ്റയ്ക്ക്‌ അഞ്ചു രൂപ . പാറ്റയുടെ എണ്ണത്തിനും കുട്ടികളുടെ എണ്ണത്തിനും അനുസരിച്ച് പത്ത്,പതിനഞ്ചു ,ഇരുപത്‌ ഇങ്ങനെ വിലക്കയറ്റവും ഉണ്ടാകാറുണ്ട് .ഇതെല്ലാം കഴിഞ്ഞ് ലാബില്‍ (ഞങ്ങളുടെ operation theater) ചെല്ലുമ്പോള്‍ ...ഹോ ...ഞാന്‍ തന്നെ  ചെയ്യണ്ടേ"operation " :-(

     ലാബില്‍ കേറിയാല്‍ തുടങ്ങും ചിലരുടെ  പരാതി മഴ .....ഇത്ര നേരമായിട്ടും  എന്‍റെ പാറ്റയുടെ ബോധം പോകുന്നില്ല  ,എന്‍റെ പാറ്റ ഓടുന്നു ,എന്‍റെ പാറ്റയുടെ മീശ കാണാനില്ല അങ്ങനെ  നീളുന്നു പരാതികള്‍.ലാബ്‌... പല രസകരമായ സംഭവവികാസങ്ങളും നടക്കുന്ന സ്ഥലം .എന്‍റെ ക്ലാസ്സിലെ ചില 'വിരുതന്മാര്‍'...അവരാണ് എല്ലാം ഒപ്പിക്കുന്നത് ..ഞങ്ങള്‍ പ്ലാസ്റ്റിക്‌ കവറില്‍ കൈ കടത്തിയിട്ടോക്കെയാണ് പാറ്റയെ പിടിക്കുന്നത്‌ .അവര്‍ പേനയും പെന്‍സിലും ഒക്കെ പിടിക്കുന്നത്‌ പോലെ നിസാരമായി  പിടിക്കും . 

    പാറ്റകളുടെ റസില്ലിംഗ് മത്സരം  ,പാറ്റകള്‍ തമ്മിലുള്ള   കല്യാണം,പാറ്റകള്‍ക്ക് വേണ്ടിയുള്ള ആണ്‍കുട്ടികളുടെ  മല്‍പ്പിടിത്തം, പെണ്‍കുട്ടികളുടെ നിലവിളി കേള്‍ക്കാനും  പേടിച്ച് ഓടുന്നത് കാണാനും വേണ്ടി മാത്രം പാറ്റകളെ മനപൂര്‍വ്വം പറപ്പിച്ചു വിടുന്നത് അങ്ങനെ എന്തൊക്കെ സംഭവങ്ങള്‍! അതിന്റെ ഇടയ്ക്ക് പാറ്റയുടെ കുട്ടിയെ അതിന്റെ  വയറ്റില്‍ നിന്ന് കിട്ടി എന്നൊക്കെ പറഞ്ഞ് കോലാഹലം...പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി അവനെ കളിയാക്കി കൊന്നു ...പാറ്റ മുട്ടയല്ലേ ഇടുകയുള്ളൂ  .നിന്റെ പാറ്റ എന്താ സ്പെഷ്യല്‍ പാറ്റ ആണോ എന്നൊക്കെ ആയിരുന്നു ചോദ്യം .ഏതായാലും  പരീക്ഷയ്ക്ക് എല്ലാവരും പാറ്റയെ നന്നായി മുറിച്ചു . പാറ്റകളായതുകൊണ്ട്  കൊണ്ട് കുഴപ്പമില്ല ...തവള ആയിരുന്നെങ്കിലോ .. എങ്ങനെയോ  ഞങ്ങള്‍ രക്ഷപ്പെട്ടു  .

         എന്‍റെ  വീട്ടിലെ പാറ്റയെ ഓടിക്കാന്‍ ഞങ്ങള്‍  പലതും പരീക്ഷിച്ചു ..ഇനി  ഇപ്പോ മായാവിയുടെ  മാന്ത്രിക വടി  തന്നെ വേണ്ടിവരും :-)

22 comments:

  1. എഴുതാനുള്ള കഴിവ് വാക്കുകളിൽ തെളിഞ്ഞ് കാണാനുണ്ട്. പക്ഷേ വെറും ഓർമ്മകളിലൊതുക്കി കുറഞ്ഞ വാക്കുകളിൽ നിർത്തിക്കളഞ്ഞു.

    ReplyDelete
    Replies
    1. നാലുമണി പലഹാരം പോലെ ആയിപ്പോയി അല്ലെ ...അടുത്തവട്ടം ഒരു ഉഗ്രന്‍ സദ്യ തന്നെ ഉണ്ടാകും....ഉറപ്പ് :-)
      ഏതായാലും വായിച്ചു അല്ലോ ...താങ്ക്സ് :-)

      Delete
  2. പാറ്റപുരാണം ഇഷ്ടായി അമ്മാച്ചു... വായിച്ചു രസിച്ചിരുന്നപ്പോള്‍ പെട്ടെന്ന് തീര്‍ന്നത് പോലെ തോന്നി ... ആശംസകള്‍...

    ReplyDelete
    Replies
    1. നന്ദി ആശ :-)ഇത്തിരി കൂടെ എഴുതായിരുന്നു അല്ലെ... :-)

      Delete
  3. പേടിയല്ല എന്തോ ഒരു ഇത് ല്ലേ?കൊള്ളാട്ടോ ഈ പാറ്റപ്പുരാണം

    ReplyDelete
    Replies
    1. നന്ദി SATVIKA :-) അതെ അതെ പേടിയല്ല ...എന്തോ ഒരു ഇത് .. :-) :-) :-)

      Delete
  4. അമ്പടി അമ്മാച്ചൂ

    പാറ്റ കൊണ്ടൊരു പോസ്റ്റ്. അല്ലേ

    ഇനിയും എഴുതുക, ആശംസകള്‍

    ReplyDelete
    Replies
    1. ഹ ഹ അജിത്‌ മാഷെ ...ഇനിയും പ്രതീക്ഷിക്കാം ഇതുപോലെ ചില പുരാണങ്ങള്‍ :-)

      Delete
  5. പാറ്റ ഉണ്ടാക്കിയ കഥ നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. വളരെ നന്ദി കമ്പ്യൂട്ടര്‍ ടിപ്സ് :-)

      Delete
  6. പാറ്റ കഥ തകര്‍ത്തു....പഴയ കോളേജ്‌ കാലം ഓര്‍മ വരുന്നു

    ReplyDelete
  7. ബ്ലോഗുകളില്‍ ബോറടിച്ചു നീങ്ങുമ്പോള്‍ ആണ് പാറ്റ പുരാണം കണ്ടത് .
    ഒരു സംശയം ..ഈ ഭൂമി പാറ്റയുടെ കൂടെയല്ലേ ???

    ReplyDelete
  8. തീര്‍ച്ചയായും ...അത് കൊണ്ടാണല്ലോ ഇപ്പോഴും എന്‍റെ വീട്ടില്‍ പാറ്റകള്‍ വിലസുന്നത് ...കാണുന്ന പാറ്റകളെ അപ്പപ്പോള്‍ തന്നെ തല്ലി കൊന്നാല്‍ പാറ്റകള്‍ ഇങ്ങനെ കറങ്ങി നടക്കില്ലല്ലോ ...അത് ചെയ്യാത്തത് കൊണ്ടാണ് എനിക്ക് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇവിടെ ഇടേണ്ടി വന്നത് .
    വായനയ്ക്ക് നന്ദി Kanakkoor :-)

    ReplyDelete
  9. വായനയ്ക്ക് നന്ദി 'കല്ലിവല്ലി'! :-)
    കുറെ പാറ്റകള്‍ ഇന്നലെ പരലോകം പൂകി ...ആത്മഹത്യ ആയിരുന്നു ... വെള്ളത്തില്‍ ചാടി .....ഞാന്‍ അവരെ കുറിച്ച് ബ്ലോഗില്‍ എഴുതിയത് അവരെങ്ങാനും അറിഞ്ഞു കാണുമോ ?:-)

    ReplyDelete
  10. പാറ്റ പുരാണം നന്നായി, പാറ്റകളും ഭൂമിയുടെ അവകാശികളാണെന്ന് സഖാവ് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിറ്റുണ്ട്.

    സമയം കിട്ടുമ്പോൾ ഞങ്ങളുടെ ബ്ലോഗും വായിക്കണം.
    http://njaanumenteorublogum.blogspot.com/

    ReplyDelete
    Replies
    1. വളരെ നന്ദി ...താങ്കളുടെ ബ്ലോഗ്‌ തീര്‍ച്ചയായും വായിക്കാം :-)

      Delete
  11. എനിക്കിത്രേം കണ്ടൂടാത്ത ഒരു വസ്തു വേറെയില്ല..

    ReplyDelete