Saturday, September 22, 2012

'നീ എനിക്കെന്നെന്നും പ്രിയപ്പെട്ടവള്‍'


                     പള്ളി മുറ്റത്തെ ആ വലിയ മണി മുഴങ്ങി .അവസാനമായി അവളുടെ നെറുകയില്‍ ചുംബിച്ച്, ഒരു പിടി മണ്ണ് ശവശരീരത്തില്‍ വാരി വിതറിയിട്ട് അലീന  വീട്ടിലേക്ക് മടങ്ങി .ആകെ ഒരു മരവിപ്പ് ....ശൂന്യത ..ഒന്ന് ഉറക്കെ കരയാന്‍ പോലും അവള്‍ക്കായില്ല ..അവളുടെ കണ്ണില്‍ ഇരുട്ടു പരന്നു. റൂമിന്റെ വാതിലും അടച്ച്‌ അവള്‍ കിടക്കയില്‍ മുഖം അമര്‍ത്തി കിടന്നു ...കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിഞ്ഞില്ല.തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി....അവള്‍ എന്തിനിത്  ചെയ്തു ?..മനസ്സില്‍ ആ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ
                                                                     ***
     
                    മേഴ്സി . എന്‍റെ  ഏറ്റവുമടുത്ത സുഹൃത്ത്‌ . 'കമ്മല്‍ ഇടാത്ത ,കാതു കുത്താത്ത പെണ്‍കുട്ടി '  അതായിരുന്നു അവളുടെ അടയാളം ...അതൊരു  കുറവായി ആര്‍ക്കും  തോന്നിയിട്ടില്ല .കാരണം അവള്‍ അത്ര സുന്ദരിയായിരുന്നു .അവള്‍ എന്‍റെ  വെറുമൊരു സുഹൃത്ത്‌ മാത്രമായിരുന്നില്ല ..  .ചെറുപ്പം മുതലേ അവളെ എനിക്കറിയാം .ഞാന്‍ അറിയാത്ത ,എന്നോട് പങ്കു വയ്ക്കാത്ത ഒരു രഹസ്യവും അവള്‍ക്ക്  ഉണ്ടായിരുന്നില്ല.  .അവളുടെ ദുഖവും സന്തോഷവും ഞാന്‍ അറിഞ്ഞിരുന്നു  ..എന്നിട്ടും .....


              പള്ളിമുറ്റത്ത്‌ ഒത്തുകൂടിയ ആളുകളുടെ കണ്ണിലെ ചോദ്യങ്ങള്‍  എനിക്ക് നേരെ   തിരിയുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു  ...ഞാനറിയാതെ   ഒന്നും സംഭവിക്കില്ല ...അതെ അത് തന്നെയായിരുന്നു ഇന്നലെ വരെ എന്‍റെയും വിശ്വാസം


       ഇന്നലെയും ഞാന്‍ നിന്നെ  കണ്ടതല്ലേ ....എന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ എന്നേക്കാള്‍ ഏറെ തിടുക്കം കാണിച്ചത് നീയല്ലേ ...അതിന്‍റെ അലങ്കാര തോരണങ്ങള്‍  പോലും അഴിച്ചു മാറ്റിയിട്ടില്ല ..ഇന്നലത്തെ ആഘോഷ ലഹരിയുടെ ചൂട് അണയും മുന്‍പേ... ..എന്തിനു വേണ്ടിയായിരുന്നു ...ഞാന്‍ അറിയാത്ത എന്ത് രഹസ്യമാണ്  നിന്നെ ഈ ഒരു തീരുമാനത്തില്‍ എത്തിച്ചത് ..


    അതെ.. ഞാന്‍ ഓര്‍ക്കുന്നു  ഇന്നലെ നീ പതിവിലും സന്തോഷവതിയായിരുന്നു ...എന്‍റെ കൈയിലേക്ക് പൂച്ചെണ്ടുകള്‍ വച്ചു നീട്ടിയപ്പോള്‍ നിന്‍റെ കണ്ണില്‍ ഉണ്ടായ ആ ഭാവം എനിക്ക് പുതിയതായിരുന്നു ...തിരക്കുകള്‍ക്കിടയില്‍ അത് ഞാന്‍ കാര്യമാക്കിയില്ല എന്നത് ശരിയാണ് .ഞാന്‍ അപ്പോള്‍ തന്നെ നിന്നോട് ചോദിച്ചിരുന്നെങ്കില്‍ ,നിന്നോട് സംസാരിച്ചിരുന്നു എങ്കില്‍  നീ എല്ലാം എന്നോട് തുറന്നു  പറയുമായിരുന്നോ ...
  
                                                                  ***
               സമ്മാന പൊതികള്‍ക്കിടയില്‍ നിന്നും അവള്‍ നല്‍കിയ ആ ഉണങ്ങിയ പൂച്ചെണ്ടുകള്‍ എടുത്ത് അലീന തന്‍റെ ഹൃദയത്തോട് ചേര്‍ത്തു വച്ച്  പൊട്ടിക്കരഞ്ഞു .
അവളുടെ കണ്ണുനീര്‍ മേഴ്സിയുടെ  വരികളിലൂടെ  ഊര്‍ന്നിറങ്ങി

'നീ  എനിക്കെന്നെന്നും  പ്രിയപ്പെട്ടവള്‍' 

ജന്മദിനാശംസകള്‍ നേരുന്നു
എന്ന് സ്വന്തം 
-മേഴ്സി-

23 comments:

  1. കണ്ണ് നനയിച്ചു അമ്മച്ചുവിന്റെ കഥ,(അനുഭവം).

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി SATVIKA :-)കഥ ...അനുഭവം അല്ല :-)

      Delete

  2. ....എന്നാലും എന്റെ മേര്സി.... നീ ആ കടും കൈ ചെയ്തല്ലോ .....സാരമില്ല വേറൊന്നും സംഭവിച്ചില്ലല്ലോ ...ഭാഗ്യം .......

    ReplyDelete
    Replies
    1. ഓ.. ഞാന്‍ എന്നാ പറയാനാ! :-P
      :-) :-)

      Delete
    2. പേര് ഒന്ന് പുതുക്കി...

      Delete
  3. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍...
    ഏറ്റവും വലിയ വേദനയാണ് അവഗണിച്ചുവോ എന്ന കുറ്റബോധം..
    ആശംസകള്‍ അമ്മാച്ചു..

    ReplyDelete
  4. പ്രവചിക്കാനാകാത്ത ജീവിതവഴികളുടെ ചിത്രം നന്നായി വരച്ചു.
    ആശംസകൾ.

    ReplyDelete

  5. സൗഹൃദത്തിന്റെ മനോഹരമയ കഥ. ഇഷ്ടപ്പെട്ടു

    ReplyDelete
  6. പ്രിയപ്പെട്ട അമ്മാച്ചു,

    അനുഭവം പോലെ തോന്നിപ്പിക്കുന്നിടത്തു എഴുത്തുകാരന്‍/എഴുത്തുകാരി വിജയിക്കുന്നു.ഹൃദ്യമായ പോസ്റ്റ്‌.അനുഭവങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  7. പ്രോത്സാഹനത്തിനു നന്ദി :-)
    @ Anupama
    @ Nabitha
    @ p.vijayakumar

    ഒരുപാട് ആഗ്രഹിച്ചാണ് ഞാന്‍ ബ്ലോഗ്‌ തുടങ്ങിയത് .അതുകൊണ്ടുതന്നെ
    നിങ്ങളുടെ ഓരോ അഭിപ്രായവും വിലപ്പെട്ടതാണ്‌.thanks a lot :-)

    ReplyDelete
  8. അനുഭവം പോലെ തോന്നിപ്പിക്കുന്നിടത്തു എഴുത്തുകാരന്‍/എഴുത്തുകാരി വിജയിക്കുന്നു.ഹൃദ്യമായ പോസ്റ്റ്‌.അനുഭവങ്ങള്‍ !

    അനുപമ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു...നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. വായിക്കാന്‍ സമയം കണ്ടെത്തിയതിനു വളരെ നന്ദി വെള്ളിക്കുളങ്ങരക്കാരന്‍ :-)

      Delete
  9. പ്രിയപ്പെട്ട സുഹൃത്തെ,

    മേഴ്സിയെ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി, ഒരു നൊമ്പരമായി മനസ്സില്‍ അവശേഷിപ്പിച്ചുവല്ലോ. വാക്കുകള്‍ അത്രക്കും ഹൃദയത്തെ സ്പര്‍ശിച്ചു. ആശംസകള്‍

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  10. സൗഹൃദത്തിന്റെ മനോഹരമായ ചിത്രീകരണം. അഭിനന്ദനഗൾ

    ReplyDelete
  11. ചിലർ നമ്മെപിരിഞ്ഞു പോവുന്നത് എന്തിനെന്നു കൂടെ മനസ്സിലാക്കാൻ നമുക്കു കഴിഞ്ഞെന്ന് വരില്ല.
    മനസ്സിലൊളിപ്പിച്ച സങ്കടക്കൂടുമായി അവരങ്ങനെ നടക്കും. പോയിക്കഴിയുമ്പോൾ നമ്മൾ മാത്രം...

    ReplyDelete
  12. വായനയ്ക്ക് നന്ദി നവാസ് ഇക്ക :-)

    ReplyDelete
  13. നിത്യമായി വേര്‍പെട്ടുപോകുന്ന സ്നേഹം കോറുന്ന വേദന ഈ വരികളില്‍ ഉണ്ട്. എങ്കിലും മുഴുമിക്കാതെ വിട്ട ഒരു കഥയായി ഇത് കിടക്കുന്നു . മേഴ്സി വിട്ടുപോയ ദുരൂഹത പോലെ. ആശംസകള്‍

    ReplyDelete
  14. മേഴ്സിക്ക് എങ്ങുനിന്നും മേഴ്സി കിട്ടിയിട്ടുണ്ടാവില്ല
    അതുകൊണ്ടാവും അല്ലേ കടുത്ത തീരുമാനങ്ങള്‍?

    ReplyDelete
  15. അതെ ... മേഴ്സി നിഷേധിക്കപ്പെട്ട മേഴ്സി .

    ReplyDelete