Tuesday, August 21, 2012

ആദ്യത്തെ പ്രേമലേഖനം

           ദിയ മോള്‍ ..എന്‍റെ അയല്‍വാസിയായ   ഒന്നാം ക്ലാസ്സുകാരി ..പക്ഷെ ആരെങ്ങിലും എത്രാം ക്ലാസില പഠിക്കുന്നെ എന്ന് ചോദിച്ചാല്‍ അവള്‍ പറയും "ഞാനോ ....ഞാന്‍ പത്താം ക്ലാസ്സില്‍ " എന്ന്.. .രാവിലെ കുളിച്ചു കണ്ണെഴുതി കുറിയും തൊട്ടു കവിളില്‍ ഒരു  ' കുത്തും ' ഒക്കെ വച്ച് അവള്‍ സ്കൂളിലേക്ക് പോകും .ഓട്ടോ റിക്ഷ വരുന്ന  ഒച്ച കേട്ടാലറിയാം ദിയ മോള്‍ സ്കൂളില്‍  പോകാനിറങ്ങി എന്ന് ."അമ്മു ചേച്ചി റ്റാ റ്റാ ......." എന്നവള്‍ ഉറക്കെ നിലവിളിക്കും .ഞാന്‍ ഓടി മുന്നില്‍ എത്തുമ്പോഴേക്കും അവള്‍പോയിട്ടുണ്ടാകും .


           നല്ല സുന്ദരിക്കുട്ടിയ ദിയമോള്‍ ....സ്കൂളുവിട്ടാലുടന്‍ അവള്‍ എന്‍റെ വീട്ടിലേക്ക് ഓടി വരും ....പിന്നെ എന്നെയും കാത്തു ഇരിപ്പായി ..ഞാന്‍ വന്നാലോ .....അവളുടെ സ്കൂളിലെ വിശേഷം മുഴുവനും പറഞ്ഞു തീര്‍ന്നാലേ എന്നെ വിടൂ ....ഇപ്പോഴും കൊഞ്ചി കൊഞ്ചിയാണ് സംസാരം  ....ചില അക്ഷരങ്ങള്‍ ഒന്നും അവള്‍ക്ക് വഴങ്ങില്ല .

          കുഞ്ഞുവായില്‍ വലിയ വലിയ സംസാരങ്ങളാണ് ....അവള്‍ക്ക് കല്യാണം കഴിക്കനമത്രേ  ...ആരെയന്നെന്നോ ? നടന്‍ ജയസൂര്യയെ..
 
"ഞാനില്ലേ വലുതായിട്ടെ ....ജയസൂര്യയേനെ യാണ് കല്യാണം കഴിക്കാന്‍ പോണേ .....".അവള്‍ ഇപ്പോഴും പറയാറുള്ള ഡയലോഗ്  ആണ് ഇത്.

          ഒരു ദിവസം ഞാന്‍ കോളേജില്‍ നിന്ന് വീട്ടിലേക്ക്  വരുമ്പോള്‍ വീടിന്‍റെ മുന്നില്‍ ആകെ ഒരു ചിരി ബഹളം ....ദിയമോളുടെ അമ്മയുടെ കൈയില്‍ ഒരു കഷ്ണം പേപ്പര്‍ ....ദിയമോള്‍ എന്‍റെ  അമ്മയുടെ മടിയില്‍ ഇരിക്കുന്നുണ്ട്‌ .ആന്റി  ആ പേപ്പര്‍ എന്‍റെ കൈയിലേക്ക് നീട്ടി ,,,ആദ്യം എനിക്ക് ഒന്നും മനസിലായില്ല ....ആകെ ആ പേപ്പറില്‍ എത്രയും കാര്യങ്ങള്‍ മാത്രമേ  ഉള്ളു ....ദിയ എന്ന് എഴുതീട്ടുണ്ട് ,പിന്നെ ചുറ്റും കുറെ ലവ് ചിന്ഹം ....മൊത്തത്തില്‍  ഒരു വട്ടവും ഇട്ടു വച്ചിട്ടുണ്ട്.എന്നിട്ട് ആ വട്ടത്തിന് പുറത്തു "അഭി "എന്നും എഴുതീട്ടുണ്ട് . പേപ്പര്‍ എന്‍റെ കൈയില്‍ തന്നിട്ട് ആന്റി വീണ്ടും നിന്ന് ചിരിക്കാന്‍ തുടങ്ങി ....പിന്നെയല്ലേ കാര്യം മനസിലായത് ....ദിയയുടെ ക്ലാസ്സിലെ  അഭിലാഷ് കൊടുത്തതാണത്രേ ആരും കാണാതെ ഈ പേപ്പര്‍ ....അതായതു പ്രേമലേഖനം .... "ഹ ഹ ഹഹ   ...." ...ഈ പറഞ്ഞ അഭിയെ ഞാന്‍ കണ്ടിട്ടുണ്ട് ....മുന്‍ നിരയില്‍ രണ്ടു പല്ല് പോയ ഒരു സുന്ദരക്കുട്ടന്‍ .....ഇത്രയും നിഷ്കളങ്ങമായ പ്രണയം വേറെ ഉണ്ടോ ??????

         ഒന്നും അറിയാതെ ദിയമോള്‍ പല്ലും കാണിച്ചു ചിരിക്കുന്നുണ്ട് .....അങ്ങനെ ദിയ മോള്‍ക്ക് ആദ്യത്തെ പ്രണയ ലേഖനം കിട്ടി ....ഒരു ഒന്നാം ക്ലാസ്സുകാരന് എഴുതാന്‍ കഴിയുന്ന ഏറ്റവും നല്ല പ്രണയ ലേഖനം

ഇതൊന്നും അല്ല തമാശ ....പിറ്റേന്ന് ദിയമോള്‍ സ്കൂളില്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ റ്റാ റ്റാ കൊടുക്കാന്‍ ഞാന്‍ മുന്നിലേക്ക് ഓടി...അന്ന് അവള്‍ കന്നെഴുതീട്ടില്ല കുറിയും തൊട്ടിട്ടില്ല ....

"ഇതെന്തു പറ്റി????" ഞാന്‍ ചോദിച്ചു ......അപ്പോള്‍
 
  ആന്റി :-   "   ഒരുപാടൊന്നും ഒരുക്കണ്ട എന്ന് ഇവിടത്തെ അംഗിള്‍ പറഞ്ഞു  മോളേ......".എന്നും പറഞ്ഞു ആന്റി ചിരിക്കാന്‍ തുടങ്ങി ....ഹ ഹ ഹ ....ഇതിപ്പോ പണ്ടാരാണ്ട് പറഞ്ഞപോലെ  പ്രേമത്തിന് കണ്ണും കാതും പല്ലും മൂക്കും  ഒന്നും ഇല്ലല്ലോ  എന്‍റെ ഈശ്വരാ ......!!!!!!!  പ്രത്യേകിച്ച്  പ്രായവും !!!!!! ഹി ഹി ഹി ................

           അങ്ങനെ മലയാളം ബ്ലോഗ്‌ ലോകത്തിലേക്കുള്ള എന്‍റെ ആദ്യത്തെ കാല്‍വയ്പ്പ്‌ ......കടല്‍ തീരത്തെ കാല്പാടുകള്‍ പോലെ എത്രയെത്ര ബ്ലോഗുകള്‍ ....അതില്‍ എന്‍റെ കാല്‍പാട് ആരെങ്ങിലും  കാണുമോ എന്തോ..... :-) """ധീരതയോടെ നയിച്ചോളു ലക്ഷം ലക്ഷം പിന്നാലെ ..."ഇങ്ങനെ ആര്ക്കെന്ഗിലുമൊക്കെ പറഞ്ഞൂടെ  ....:-P 

13 comments:

  1. Good .keep writing ..add Followers gadget ..be a ...member of Malayaalam Bloggers Group ..

    ReplyDelete
  2. നന്ദി സുഹൃത്തേ ....മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ മെമ്പര്‍ ആയി ...പക്ഷെ followers gadget add ചെയ്യാന്‍ പറ്റുന്നില്ല ..it shows "experimental"..google il ഒരു പാട് search ചെയ്ത് നോക്കി ...ഒരു രക്ഷയുമില്ല

    ReplyDelete
  3. കഥ നന്നായി പറഞ്ഞു. ആശംസകള്‍.

    ReplyDelete
  4. പ്രോത്സാഹനത്തിനു നന്ദി.

    ReplyDelete
  5. നല്ല രസമുണ്ടല്ലോ. ഇതൊക്കെ നടന്നതാണോ? അങ്ങനെ വഴിയില്ല.

    ReplyDelete
  6. തീര്‍ച്ചയായും ....:-)

    ReplyDelete
  7. ഒരുപാടൊരുപാട് ഇഷ്ടമായി, വിഷ്വലൈസ് ചെയ്യാൻ പറ്റുന്ന രീതിയിൽ വായിച്ചെടുക്കാൻ പറ്റി.. ദിയയേയും അഭിയേയും ആ പ്രേമലേഖനത്തേയും ലേഖികയേയും മറ്റ് കഥാപാത്രങ്ങളേയും എല്ലാം നേരിൽ കണ്ടത് പോലെ... തകർത്തു..

    ReplyDelete
  8. ***അങ്ങനെ ബ്ലോഗ്‌ ലോകത്തിലേക്കുള്ള എന്‍റെ ആദ്യത്തെ കാല്‍വയ്പ്പ്‌ .....**
    http://ammachukutty.blogspot.in/
    അപ്പോ ഇതോ???

    ReplyDelete
  9. തനി മലയാളം ബ്ലോഗ്‌ ഇത് ആദ്യമായല്ലേ ... :-)അതില്‍ 'മംഗ്ലീഷും' ഉണ്ട് .

    ReplyDelete
    Replies
    1. :) ഞാൻ ചുമ്മാ ചോദിച്ചൂന്നേയുള്ളൂ

      Delete
  10. എഴുത്ത് നന്നായിരിക്ക്ണ്..!
    ഇനിയും ഒത്തിരി നന്നാക്കാന്‍ താങ്കള്‍ക്കു കഴിയുമെന്ന്, ഈ എഴുത്തു പറയുന്നു.
    സംഭവം അതിഭാവുകത്വം ഒന്നുമില്ലാതെ അതേപോലെ പകര്‍ത്തിയിരിക്കുന്നു ഇവിടെ.കാര്യങ്ങള്‍ ഒന്നു റീ അറേഞ്ച് ചെയ്താല്‍ ഇനിയും നന്നാകും, അടുത്തപോസ്റ്റുകളില്‍ ആ വ്യത്യാസം കൊണ്ടുവരാന്‍ ശ്രമിക്കണം.
    എല്ലാ ഭാവുകങ്ങളും നേരുന്നു.
    സസ്നേഹം..പുലരി.

    ReplyDelete
    Replies
    1. മാഷേ വളരെ നന്ദി.... അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും ...തീര്‍ച്ചയായും എഴുത്ത് ഇനിയും നന്നാക്കാന്‍ ശ്രമിക്കാം :-)

      Delete